ഭ്രാന്ത്
പെരുവിരലിൽ നിന്ന്
ഇരച്ചുകയരുന്ന ഒരു കമ്പനമാണെങ്കിൽ
അതിന്റെ ഇരമ്പങ്ങളിൽ
കൊടുങ്കാറ്റിന്റെ ദുസ്സൂചനകളുണ്ടെങ്കിൽ
അത് അഴിച്ചുവിടുന്ന ആയങ്ങളിൽ
ശ്വാസം മുട്ടുന്ന തളിർത്തുമ്പുകളുണ്ടെങ്കിൽ
അവയുടെ കവചങ്ങൾക്കുള്ളിൽ
അടക്കം ചെയ്യപ്പെട്ട പൂമൊട്ടുകളുടെ
ആത്മാക്കാളുണ്ടെങ്കിൽ
ആത്മാവുകൾ കവിതയെഴുതുമെങ്കിൽ
വരികളുടെ പുഴനീരിലൂടെ
നീന്താൻ കഴിയുമെങ്കിൽ
നീരിൽ പൂവൊഴുക്കുന്നതു
നീയാണെങ്കിൽ
എനിക്ക് വേണം
ഇത്തിരി ഭ്രാന്തിൻ നുരകളെ
ആത്മാവുകൾ കവിതയെഴുതുമ്പോൾ!
ReplyDeleteനല്ലത് ഭ്രാന്താണെങ്കില്‍ അതെനിക്കും വേണം ..! നന്നായി ..!
ReplyDeleteadpoli
ReplyDelete